Thursday, May 14, 2009

...തെളിനിലാവ്...2

അതോടെ ആ സംസാരം അവിടെ തീര്‍ന്നു.
വൈകിട്ട് ഒരുപാട് വൈകിയിട്ടും അവളെ മുറിയിലേക്ക് കാണാഞ്ഞപ്പോള്‍ അടുക്കളയിലേക്കു ചെന്നു.
ജോലികളെല്ലാം തീര്‍ത്തു അമ്മയും സുമിയും കയറിപ്പോയിരുന്നു.അച്ഛന്‍ പിന്നെ എന്നും നേരത്തെ തന്നെ ഉറങ്ങാന്‍ കയറും.
ഹരി ചെല്ലുമ്പോള്‍ അവിടെ തനിച്ചിരുന്നു കാലിനു ചൂട് പിടിക്കുകയായിരുന്നു മായ.അപ്പോഴാണവന്‍ ആ കാര്യം ഓര്‍ത്തത്‌.ഇത് വരെ അവളോട്‌ വേദനയുണ്ടോ എന്ന് പോലും ചോദിച്ചിട്ടില്ല.ബന്ധു വീട് സന്ദര്‍ശനവും മടക്കയാത്രയുടെ ഒരുക്കങ്ങളും എല്ലാം കൂടെയായപ്പോള്‍ ആ കാര്യം മറന്നു പോയി എന്നതാണ് സത്യം.

പാവം വേദനയും വച്ചുകൊണ്ടാവും തന്റെ കൂടെ നടന്നത്.ശ്രദ്ധിക്കാതിരുന്നത് മോശമായിപ്പോയി.

അവന്‍ പതിയെ അവളുടെ അടുത്തേക്ക് ചെന്നു.
അടുക്കളയില്‍ എപ്പോഴും കാണാറുളള സ്ടൂള്‍ വലിച്ചിട്ടു അതില്‍ കയറിയിരുന്നു. അമ്മയുടെ ഇടക്കാല വിശ്രമ സ്ഥാനമാണ് ആ സ്ടൂള്‍ .

"വേദനയാണോ?"

"ആ കുറച്ചു വേദനയുണ്ട്,കുറെ നടന്നതല്ലേ അതാവും കൂടിയത്"

പകല് ഭാനുമാതിയപ്പചിയുടെ വീട്ടില്‍ പോയിരുന്നു.ബസ്സിറങ്ങിയാല്‍ വീണ്ടും കുറെ ദൂരം നടപ്പുണ്ട് അവരുടെ വീട്ടിലേക്കു.ഒരു ഓട്ടോറിക്ഷ പോലും പോകാത്ത വഴിയും.അത്രയും ദൂരം നടന്നാണ് അവിടെയെത്തിയത്.

"നമുക്ക് നാളെത്തന്നെ ഡോക്ടറെ കാണാം"

"ഓ ..സാരല്യാ ചേട്ടാ...ചൂട് വയ്ക്കുമ്പോ മാറിക്കൊള്ളും"
"ചേട്ടനിവിടിരിക്ക്..ഞാനിതെടുത്തു വച്ചിട്ട് ഇപ്പൊ വരാം"
അവളതൊക്കെ എടുത്തു വയ്ക്കുന്നത് വരെ ഹരി അവിടിരുന്നു.

ഹരിയുടെ സ്നേഹവും കരുതലും കൂടുതലറിയുംതോറും മായ വളരെ സന്തോഷവതിയായി.ലോകത്തിലെ ഏറ്റവും ഭാഗ്യവതി ഇപ്പോള്‍ താനാണെന്ന് അവള്‍ക്കു തോന്നി.അച്ഛനും അമ്മയ്ക്കും സുമിയെക്കാള്‍ കാര്യമാണവളെ.സുമിയാണെങ്കില്‍ ചേച്ചീ ചേച്ചീന്ന് വിളിച്ചു പിന്നീന്ന് മാറില്ല.

"എന്നും ഒരു നല്ല ഭാര്യയും,ഈ വീട്ടിലെ നല്ല മരുമകളുമായിരിക്കും താന്‍..എന്നും ഈ ഭാഗ്യങ്ങളെല്ലാം എന്റെ കൂടെ ഉണ്ടാവണമേ.. " ഉറക്കത്തിലേക്കു വഴുതി വീഴും മുന്‍പ് അവള്‍ ഈശ്വരനോട് അപേക്ഷിച്ചു.


പിറ്റേന്ന് ഹരി ഹോസ്പിറ്റലില്‍ പോകാനായി മായയെ ഒരുപാട് നിര്‍ബന്ദ്ധിച്ചു.പക്ഷെ അവള്‍ കൂടെ ചെല്ലാന്‍ കൂട്ടാക്കിയില്ല.
"ഒന്ന് ചുമ്മായിരി ഹരിയേട്ടാ, അത് പതിയെ മാറിക്കൊള്ളും, ഈ തിരക്കിന്റെ ഇടയില്‍ ഹോസ്പിറ്റലില്‍ പോകാനൊക്കുമോ"

മറ്റന്നാള്‍ ഹരിക്ക് തിരിച്ചു പോകണം.പോരുമ്പോള്‍ അശോകേട്ടനും മറ്റുള്ളവരും കൊണ്ടുചെല്ലേണ്ട സാധനങ്ങളുടെ ഒരു വലിയ ലിസ്റ്റ് തന്നെ കൊടുത്തു വിട്ടിരുന്നു.പോരെന്കില്‍ കല്യാണവും കഴിഞ്ഞാണ് ചെല്ലുന്നത്.

അച്ചാറുകള്‍,ചിപ്സ്,അവലോസ് പൊടി,അങ്ങനെ പോകുന്നു ലിസ്റ്റ്,കൂടാതെ വാങ്ങിയതും പോര.വീട്ടിലുണ്ടാക്കിയത് തന്നെ വേണം.അത് കൊണ്ട് അമ്മയ്ക്കും ,മായക്കും ,സുമിക്കും പിടിപ്പതു പണി തന്നെയുണ്ടായിരുന്നു.

***************************************************************************

പെണ്ണ് കാണാന്‍ ചെന്നപ്പോഴും അവള്‍ക്കു കാലിനു സുഖമില്ലാതിരിക്കുകയായിരുന്നു.ബാത്രൂമില്‍ വീണതാണ്.ഈ ലീവിനെന്കിലും കല്യാണം നടത്തണമെന്ന് എല്ലാവര്ക്കും വാശിയായിരുന്നു.ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.പ്രായം മുപ്പതോളമായി.കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന ആണ്‍ സന്താനവും ,ചെറുമക്കളില്‍ ഏറ്റവും മുതിര്‍ന്ന ആളും ഹരി തന്നെയാണ്.

ജോലികിട്ടി ആദ്യത്തെ ലീവിന് നാട്ടില്‍ വന്നപ്പോള്‍ മുതല്‍ തുടങ്ങിയതാണ്‌ പെണ്ണന്വേഷണം. മുത്തശ്ശിയാണെന്കില് "നിന്റെ കുഞ്ഞിനെ കണ്ടിട്ട് വേണം എനിക്ക് കണ്ണടക്കാന്‍ " എന്നാ ശരണവുമായി നടക്കുകയും.


ഓരോരോ കാരണങ്ങളാല്‍ ഒന്നും ശരിയാകാതെ പോയി.നമുക്കിഷ്ട്ടപ്പെട്ടാല്‍ അവര്‍ക്കെന്തെന്കിലും പ്രശ്നം കാണും,അല്ലെങ്കില്‍ തിരിച്ച് ,അതുമല്ലെന്കില്‍ ജാതക പ്രശ്നം .ഈ ലീവിനും ഒന്നും നടക്കില്ലെന്ന് കരുതിയിരിക്കുമ്പോഴാണ് മായയെപ്പോയിക്കാണുന്നത്.എല്ലാം കൊണ്ടും ഏകദേശം ഒത്തു വന്ന ബന്ധം .

ജാതകം നോക്കി കൃഷ്ണപ്പണിക്കര്‍ പറഞ്ഞു."പതിലെട്ടു പൊരുത്തവും ഒത്തുവന്നിരിക്കുന്നു.ഇത്രയും ചേര്‍ച്ചയുള്ള ജാതകം ഇനി ഒതുകിട്ടിയെന്നു വരില്ല"
പിന്നൊന്നും ആലോചിക്കേണ്ടി വന്നില്ല.എത്രയും പെട്ടെന്ന് കല്യാണം നടത്താനുള്ള തീരുമാനമായി.പക്ഷെ അവളുടെ കാലിന്റെ കാര്യം ഒരു പ്രശ്നമായിരുന്നു.ശരിയായിട്ടു കല്യാണം നടത്താന്‍ നിന്നാല്‍ ലീവ് തീരും.അവസാനം എല്ലാവരും കൂടി ഒരു തീരുമാനത്തിലെത്തി.എത്രയും പെട്ടെന്ന് കല്യാണം നടത്തണം.

കല്യാണം കഴിഞ്ഞു ഇത്രയും ദിവസമായിട്ടും ആരും അതൊട്ട്‌ ശ്രദ്ധിച്ചതുമില്ല , അവളാരോടുമോന്നും പറഞ്ഞതുമില്ല.ആരേയുമറിയിക്കാതെ വേദനയും കൊണ്ട് നടക്കുകയായിരുന്നു പാവം.

യാത്രയാക്കാന്‍ വന്നപ്പോള്‍ എയര്‍പോര്‍ട്ടില്‍ , നിറകണ്ണുകളുമായി താന്‍ നടന്നു നീങ്ങുന്നതും നോക്കി നിന്ന അവളുടെ മുഖമാണിപ്പോഴും മനസ്സില്‍.

"ഹരി സാറിനെ ബോസ്സ് വിളിക്കുന്നു." ഞെട്ടിയുണര്‍ന്നു ബോസ്സിന്റെ ക്യാബിനിലേക്ക്‌ നടക്കുമ്പോള്‍ മനസ്സിനെ നേരെയാക്കാന്‍ പണിപ്പെടുകയായിരുന്നു."തിരികെ റൂമില്‍ ചെന്നിട്ടു ഒന്ന് കൂടി അവളെ വിളിക്കണം ,എടുക്കുന്നില്ലെന്കില്‍ വീട്ടിലെ ലാന്ഡ് ഫോണിലേക്ക് തന്നെ വിളിക്കാം"നടത്തത്തിനിടയില്‍ മനസ്സില്‍ കരുതി.

******************************************************************************************************
തിരികെ സീറ്റിലേക്ക് വന്നിരുന്നു,ഓര്‍മ്മകള്‍ക്കും ചിന്തകള്‍ക്കും ഇടയില്‍ വീണു കിട്ടുന്ന കുറച്ചു സമയം കൊണ്ട് ജോലികള്‍ ചെയ്തു.മനസ്സ് ശരിയല്ലാത്തതിനാല്‍ ആരോടും പതിവുപോലെ കമ്പനിയടിക്കാന്‍ പോയില്ല.യു .എസ്സ് ബേസ്ഡ് കമ്പനിയാനെന്കിലും സറ്റാഫില്‍ കൂടുതല്‍ പേരും മലയാളികളാണ്.അത് കൊണ്ട് എല്ലാവരുമായി നല്ല കമ്പനിയുമാണ്.

എത്രയും പെട്ടെന്ന് റൂമില്‍ തിരിച്ചെത്തിയാല്‍ മതിയെന്നായിരുന്നു മനസ്സില്‍ .സമയം ഇഴഞ്ഞു നീങ്ങുന്നതുപോലെ തോന്നി.നിമിഷങ്ങള്‍ യുഗങ്ങളുടെ ദൈര്‍ഘ്യവുമായ് കടന്നു പൊയ്ക്കൊണ്ടിരുന്നു ......

*************************************************
തുടരും........

18 comments:

  1. ഒഴുക്കുള്ള കഥാഗതി .. നന്നായിരിക്കുന്നു.. ബാക്കി വേഗം പോസ്റ്റ്‌ ചെയ്യുട്ടോ...

    ReplyDelete
  2. very intersting....baakki koode vegam postikkolu...............

    ReplyDelete
  3. നല്ല ഒഴുക്കോടെ വായിച്ചു... തുടരൂ

    ReplyDelete
  4. നന്നായിട്ടുണ്ട്‌... ഇനിയെന്തായി.. ?

    ReplyDelete
  5. ഇപ്പോ എനിക്കും ടെന്‍ഷനായി, എന്നിട്ട്?

    ReplyDelete
  6. വായിക്കുന്നുണ്ട്....എഴുതൂ..

    ReplyDelete
  7. വളരെ മനോഹര മായിട്ടുണ്ടു.
    കഥ പറച്ചിലിന്റെരീതി വശ്യതയാല്‍ ശ്രദ്ധിക്കപ്പെടും .എഴുത്തിന്റെ ഒഴുക്ക് നന്നായിട്ടുണ്ട് .
    സ്വകാര്യം
    കുറേ നാളായല്ലോ കണ്ടിട്ടു..... ഈ പച്ഞായത്തിലൊന്നും ഇല്ലായിരുന്നോ ?

    ReplyDelete
  8. വളരെ നന്നായിട്ട് ഇഷ്ട്ടപ്പെട്ടു ഇനിയും വരാം

    ReplyDelete
  9. എന്നിട്ടെന്താണ്ടായേ....?? പെട്ടെന്നു പറ...!!

    ReplyDelete
  10. വായിക്കാന്‍ നല്ല സുഖം.........

    ആശംസകള്‍ തൃശ്ശൂരില്‍ നിന്ന്

    ReplyDelete
  11. നന്നായി. അടുത്തതു പോരട്ടെ.

    ReplyDelete
  12. മാഷെ ... നല്ല കിടിലന്‍ എഴുത്ത്. ഭാവുകങ്ങള്‍

    ReplyDelete
  13. എഴുത്തിയെശുതി ഇതെങ്ങോട്ടാണ് പോകുന്നത് മഞ്ഞുതുള്ളീ...

    നന്നാവുന്നുണ്ട്‌. വായനാസുഖമുള്ള ആഖ്യാനം. തുടരുക

    ആശംസകളോടെ

    ReplyDelete
  14. വളരെ നന്നായിരിയ്കുന്നു.

    തുടരട്ടെ...

    ReplyDelete
  15. മഞ്ഞുതുള്ളീ,
    ഞാന്‍ ഇതിപ്പോ രണ്ടാം പ്രാവശ്യമാ..
    ബാക്കി കഥ എന്തിയേ?

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
  17. മനോഹരമായ കഥാകഥനരീതി. തുടരുക.
    ആശംസകൾ!

    ReplyDelete