Saturday, April 18, 2009

""""""""""എനിക്കെന്റെ ബാല്യം തിരിച്ചുവേണം""""""""""""""""

തിരിയേ നടക്കാന്‍ മോഹമാ വഴിയേ
എന്റെ കൊലുസ്സിന്റെ കൊഞ്ചല്‍ പതിഞ്ഞൊരാ വഴിയേ
ഇന്നും കേള്‍്ക്കാമവിടെയെനിക്കെന്റെ പൊട്ടിച്ചിരികളും
കുഞ്ഞു പരിഭവങ്ങളും.
കണ്ണുനീര്ക്കൊണ്ടു കളിപ്പാട്ടത്തിനു വിലപറഞ്ഞവള്‍്
ഇന്നു കണ്ണീരാല്‍ കഴുകിയുണക്കുന്നാ ഓര്‍മ്മകളെ.
മയിലാന്ജിച്ചാറില്‍് മുക്കിയ കയ്യാല്‍
മുദ്ര കാട്ടിയ ദിനങ്ങളില്‍
ചവിട്ടി നോവിച്ച വേദികളുണ്ടവിടെ,
ഒരു നൂറു പരിഭവം പറഞ്ഞെന്നെ വരവേല്‍ക്കാന്‍.
ഇന്നെനിക്കായ്‌ പൂക്കുന്ന മുല്ലകളില്ലാ തൊടിയില്‍,
ഞാന്‍ പെറുക്കാന്‍ ചെല്ലാഞ്ഞു പരിഭവിച്ചാവാം.
ഇന്നീ കനവിന്റെ പായില്‍ കിടന്നുറങ്ങുംമ്പോഴെന്തിനോ
തിരികേ നടക്കാന്‍ മോഹമെനിക്കാ വഴിയേ.
നഖത്താല്‍ മേക്കാത് കുത്ത്തുന്നോരേട്ടനെ കൊഞ്ഞനംകാട്ടിയോടിയ
വഴിയേ തിരിച്ചുപോകണമിന്നെനിക്കതിനായ്-
എനിക്കെന്റെ ബാല്യം തിരിച്ചുവേണം

Saturday, April 4, 2009

അഗ്നിയെ പ്രണയിച്ച കൂട്ടുകാരിക്ക്

എന്നും അഗ്നിയെ ആയിരുന്നു നിനക്കിഷ്ട്ടം,

അതിന്റെ നിറത്തെയോ?

പ്രകാശത്തെയോ ?

രൗദ്രതയോ ? നീ ഇഷ്ട്ടപ്പെട്ടിരുന്നതെ-

ന്നെനിക്കിന്നുമറിയില്ലാ സത്യം....

അല്ലെങ്കിലും സത്യം മനസ്സിലാക്കാന്‍ ഞാന്‍ എന്നും വൈകി........

അഗ്നിയെക്കുറിച്ചൊരു മഹാകാവ്യം മനസ്സില്‍ക്കുറിച്ച എന്റെ പ്രിയ കൂട്ടുകാരീ...

നിനക്കായ് കുറിക്കട്ടെ ഞാനീ പാഴ്വാക്കുകള്‍.....

പഞ്ച ഭൂതങ്ങളില്‍ ശ്രേഷ്ഠമേറിയതഗ്നിയെന്നു

ഞാനാദ്യമറിഞതു നിന്നിലൂടായിരുന്നു..

എന്റെ മനസ്സിലെ കലുഷതകളെ നീയഗ്നിക്കിരയാക്കിയതു

ഞാന്‍ പോലുമറിയാതായിരുന്നു.....

എല്ലാമറിഞൊരു നന്ദി വാക്കോതുവാന്‍ ഞാനോടിയെത്തിയപ്പോഴെക്കും...

നീയും അഗ്നിയില്‍ ശുധ്ധയായിക്കഴിഞിരുന്നു......

അല്ലെങ്കിലും ഞാന്‍ എന്നും വൈകി എത്തുന്നവളായിരുന്നു........

Wednesday, April 1, 2009

എന്റെ യാത്ര

യാത്രയിലാണു ഞാന്‍...

ആരും തുണയില്ലാത്ത എന്റെ കന്നിയാത്ര..

കൂടെക്കരുതണമെന്നു കരുതിയ പലതും,

എന്നും കൂടെയുണ്‍ടാവണ‍മെന്നു ആശിച്ച പലരെയും...

പിരിഞ്ഞുള്ള യാത്ര...

ഈ വിരസതയില്‍ ഞാനിതാവീണ്‍ടുമെന്നോര്‍മ്മതന്‍

കണക്കു പുസ്തകം തുറക്കുന്നു....

ആദ്യതാളില്‍ കാണാം നമുക്കതിന്‍-

ഉള്ളടക്കമന്വര്‍ത്ഥമാക്കുമീവരികള്‍:-

" അന്യര്‍ക്കു പ്രവേശനമില്ല"...

അന്യനല്ലാത്തൊരാളിന്റെ പേരിതിലെന്തെ ഞാന്‍ കുറിക്കാതെപോയി?

ഒരിക്കലീ പുസ്തകതാളുകള്‍ ചികഞ്ഞെന്റെ-

പേരിതിലില്ലെന്നു പറഞ്ഞെന്നോടു പിണങ്ങി

പ്പിരിഞ്ഞതു നീയായിരുന്നല്ലൊ?

അന്നതിനുത്തരം നിനക്കെന്നപോലെനിക്കും അറിയില്ലായിരുന്നു...

ഇന്നിതാ ഈ വഴിമധ്യെയെനിക്കതിനുത്തരം കിട്ടിയിരിക്കുന്നു‍,,

"നിന്നെ മറക്കില്ലെന്നുറപ്പുണ്‍ടായിരുന്നെനിക്കെന്നും"

അല്ലെങ്കിലിന്നു ഞാനീ യാത്രയിലൊരിക്കലും നിന്നെക്കുറിച്ചോര്‍ക്കില്ലായിരുന്നല്ലൊ?