എന്നും അഗ്നിയെ ആയിരുന്നു നിനക്കിഷ്ട്ടം,
അതിന്റെ നിറത്തെയോ?
പ്രകാശത്തെയോ ?
രൗദ്രതയോ ? നീ ഇഷ്ട്ടപ്പെട്ടിരുന്നതെ-
ന്നെനിക്കിന്നുമറിയില്ലാ സത്യം....
അല്ലെങ്കിലും സത്യം മനസ്സിലാക്കാന്‍ ഞാന്‍ എന്നും വൈകി........
അഗ്നിയെക്കുറിച്ചൊരു മഹാകാവ്യം മനസ്സില്‍ക്കുറിച്ച എന്റെ പ്രിയ കൂട്ടുകാരീ...
നിനക്കായ് കുറിക്കട്ടെ ഞാനീ പാഴ്വാക്കുകള്‍.....
പഞ്ച ഭൂതങ്ങളില്‍ ശ്രേഷ്ഠമേറിയതഗ്നിയെന്നു
ഞാനാദ്യമറിഞതു നിന്നിലൂടായിരുന്നു..
എന്റെ മനസ്സിലെ കലുഷതകളെ നീയഗ്നിക്കിരയാക്കിയതു
ഞാന്‍ പോലുമറിയാതായിരുന്നു.....
എല്ലാമറിഞൊരു നന്ദി വാക്കോതുവാന്‍ ഞാനോടിയെത്തിയപ്പോഴെക്കും...
നീയും അഗ്നിയില്‍ ശുധ്ധയായിക്കഴിഞിരുന്നു......
അല്ലെങ്കിലും ഞാന്‍ എന്നും വൈകി എത്തുന്നവളായിരുന്നു........
Saturday, April 4, 2009
Subscribe to:
Post Comments (Atom)
Falling hearts Here
അഗ്നിയെ ഇങ്ങനെ സ്നേഹിക്കാതെ ..
ReplyDeleteഎല്ലം ദഹിപ്പിക്കുന്നതെങ്കിലും, വിശുദ്ധിയുടെ പൂര്‍ണ്ണതയാണഗ്നി. മാരി വില്ലിനെ പ്രണയിക്കുന്നവരുണ്ട്. മഴയേയും, ശലഭങ്ങളേയും, നിലാവിനേയും മരണത്തേപോലും ഇഷ്ടപ്പെടുന്നവരുണ്ട്. ഇതെന്താ ഇങ്ങനെ ഒരിഷ്ടം. ഇനി വൈകരുത്. തീക്കടല്‍ വറ്റിപ്പോയേക്കാം.
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteനന്നായിട്ട് ഉണ്ട്..
ReplyDelete:)good
ReplyDeleteishtaayi
ReplyDeleteഅഗ്നിപ്രണയം അപകടം തന്നെ...
ReplyDelete