Monday, May 11, 2009

...തെളിനിലാവ്...1

ഇവളെന്താ ഫോണെടുക്കാത്തത്..?
രണ്ടു ദിവസമായി വിളിക്കുന്നു.ഒരു മറുപടിയും ഇല്ല.എന്ത് പറ്റിയോ ആവോ..
രണ്ടു ദിവസം മുന്‍പ് വിളിച്ചപ്പോഴും വളരെ സന്തോഷത്തോടെയാ സംസാരിച്ചത്‌.നാളെ വിളിക്കില്ലേ എന്നും ചോദിച്ചിരുന്നു.അതുകൊണ്ട് പിണക്കമോന്നുമായിരിക്കില്ല.
പിന്നെ എന്താവും കാരണം?
ഇനി അസുഖമെന്തെന്കിലും?എയ്.. എങ്കിലും ഫോണെടുക്കുന്നതുകൊണ്‍ടെന്താ?
ഇത്രയും കോള്‍സ് കാണുമ്പോള്‍ തിരിച്ചൊരു മിസ്സ്ഡ് കോളോ,മേസേജോ തന്നാലെന്താ?
എങ്കില്‍ ഞാനിത്രയും വിഷമിക്കുമോ?
അതെങ്ങനാ അന്യ നാട്ടില്‍ വന്നു ഒറ്റയ്ക്ക് കിടന്നു കഷ്ടപ്പെടുന്നവരുടെ വേദന ആര് മനസ്സിലാക്കാന്‍.എല്ലാവര്ക്കും സ്വന്തം കാര്യം മുടക്കം കൂടാതെ നടക്കണം.നമ്മളെപ്പറ്റി ഓര്‍ക്കാന്‍ അവര്‍ക്കെവിടാ സമയം.അമ്മയായാലും ഭാര്യയായാലും ഇക്കാര്യത്തില്‍ ഒരു പോലെ തന്നെ
"ഹരീ..നീ എന്തോര്‍ത്തിരിക്കുവാ?ഇറങ്ങുന്നില്ലേ?"
"ഓരോന്നോര്‍ത്തിരുന്നു സമയം പോയതറിഞ്ഞില്ല ചേട്ടാ. വാ, പോകാം ..ദാ..ഞാനിറങ്ങി "
"ഉം ..നാട്ടില്‍ പോയി വന്നതില്‍ പിന്നെ നിനക്ക് ചിന്ത അല്‍പ്പം കൂടുതലാ...എല്ലാം എനിക്ക് മനസ്സിലാവുന്നുണ്ട് കേട്ടോ.ഞാനും ഈ പ്രായം കഴിഞ്ഞല്ലേ മോനെ ഇവിടെ വരെയെത്തിയത്"
അശോകേട്ടന്‍ കളിയാക്കിയതാണെന്ന് മനസ്സിലായെന്കിലും മറുപടി ഒന്നും പറയാതെ ചിരിച്ചതേയുള്ളൂ.
വാക്കുകള്‍ക്കു ക്ഷാമം അനുഭവപ്പെടുമ്പോഴാണ് പലപ്പോഴും ചിരി വാചാലമാകുന്നത്.
കഴിഞ്ഞ മൂന്നു വര്‍ഷമായി അശോകേട്ടനുമായി ഒരു റൂമിലാണ് താമസം(റൂമെന്നു പറഞ്ഞാല്‍ കമ്പനി വക അപ്പാര്‍ട്ടുമെന്റാണ്) .ജോലി ചെയ്യുന്നതും ഒരേ കമ്പനിയില്‍ തന്നെ.രക്ത ബന്ധങ്ങളെക്കാള്‍ വിലയുള്ള ചില ബന്ധങ്ങളുണ്ടെന്ന് മനസ്സിലായത്‌ അശോകേട്ടനിലൂടെയാണ്. ശരിക്കും സ്വന്തം ചേട്ടനെപ്പോലെ തന്നെയാണ് അശോകേട്ടന്‍.
റൂമില്‍ നിന്നും രണ്ടു മൂന്നു മിനിട്ട് നടന്നാല്‍ ഓഫീസെത്തി.മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ എവിടെയൊക്കെയോ പാഞ്ഞു നടന്നതിനാല്‍ ഓഫീസിലെത്തിയത്‌ അറിഞ്ഞില്ല.ആരുടെയൊക്കെയോ "ഗുഡ് മോര്‍ണിംഗ് " വിദൂരതയില്‍ നിന്നെന്നവണ്ണം കാതില്‍ പതിക്കുന്നുണ്ടായിരുന്നു.ആരോടോക്കെയോ യാന്ത്രികമായി മറുപടി പറഞ്ഞുകൊണ്ട് സീറ്റിലേക്ക് ചാഞ്ഞു.കുറച്ചു നേരം കണ്ണടച്ച് കിടന്നു മനസ്സിനെ ,പണിപ്പെട്ടു ഒരു വിധം വഴിക്ക് കൊണ്ട് വന്നു.
തലേന്ന് നല്ല തിരക്കായതിനാല്‍ കുറച്ചു വര്‍ക്കു പെന്റ്റിംങ്ങുന്ട്.അത് തീര്‍ത്തിട്ട് വേണം ഇന്നത്തേത് തുടങ്ങാന്‍.സാധാരണ ഇങ്ങനെ വരാറില്ലാത്തതാണ്.അന്നന്നുള്ള ജോലികള്‍ അന്നന്ന് തന്നെ തീര്‍ക്കുന്നതാണ് ശീലം.ചെറുപ്പത്തിലെ തന്നെ അച്ഛനില്‍ നിന്നും പകര്‍ന്നു കിട്ടിയ സ്വഭാവം.അതിനാലാവണം എല്ലാവര്ക്കും സാധാരണ ഉണ്ടാവാറുള്ള പ്രോബ്ലെംസ് ഒന്നും തന്നെ ബാധിക്കാത്തത്.എവിടെ ആയാലും ,ജീവിതത്തില്‍ ഏത് നിലയിലായാലും മരണം വരെ ജീവിതത്തില്‍ ഉണ്ടാവണമെന്നാഗ്രഹമുള്ള ചില നിഷ്ഠകളുണ്ട്. അതില്‍ ഒരു മാറ്റവും പാടില്ല.
മനസ്സിനെ പറഞ്ഞുണര്‍ത്തി ഫയലുകളുടെ ലോകത്തേക്ക് ഊളിയിട്ടു.പക്ഷെ മനസ്സെന്നും മനസ്സ് തന്നെയാണ്.തലച്ചോറ് പറഞ്ഞു കൊടുക്കുന്ന ബുദ്ധിയെ അത് പോലെ അനുസ്സരിക്കാന്‍ അതിനെന്നും വിമുഖത തന്നെ.അത് അതിന്റെ വഴിയെ പാഞ്ഞു പൊയ്ക്കൊണ്ടിരിക്കും,കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ.
ഇവിടെയും അത് തന്നെ സംഭവിച്ചു.തുറക്കുന്ന ഫയലുകളിലെല്ലാം തെളിയുന്നത്‌ ഒരു മുഖം മാത്രം.തുളുംബിയ നീര്മിഴികളും ,വിറയ്ക്കുന്ന ചുണ്ടുകളുമായി നില്‍ക്കുന്ന അവളുടെ മുഖം.
മടക്കയാത്രക്കുള്ള ടിക്കറ്റ് കണ്‍ഫോം ആയപ്പോള്‍ മുതല്‍ ആ മിഴികള്‍ ഇങ്ങനെയാണ്.എപ്പോഴും ഒരു തിളക്കമുണ്ടാവും ആ കണ്ണുകളില്‍.അടര്‍ന്നു വീഴാന്‍ വെമ്പി നില്‍ക്കുന്ന മിഴിനീര്‍തുള്ളിയുടെ തിളക്കം.പലപ്പോഴും തന്നില്‍ നിന്നും അത് മറച്ചു പിടിക്കാന്‍ അവള്‍ കഷ്ട്ടപ്പെടുന്നുണ്ടായിരുന്നു. പോരുന്നതിനു രണ്ടു ദിവസം മുന്‍പ് അവള്‍ സ്വയം കെട്ടിയുണ്ടാക്കിയ തടയണ പൊട്ടിച്ചു ആ തുള്ളികള്‍ പുറത്തേക്കു ചാലിട്ടൊഴുകി.തന്റെ മുന്‍പില്‍ വച്ച് തന്നെ..
"മായേ ..നീയിങ്ങനെ തുടങ്ങിയാല്‍ ഞാനെന്തു ചെയ്യും."
"എനിക്കിതു താങ്ങാന്‍ പറ്റുന്നില്ല ചേട്ടാ."
"എനിക്ക് വിഷമമില്ലെന്നാണോ നീ കരുതുന്നത്? എന്ന് വച്ച് പോകാതിരിക്കാന്‍ പറ്റുമോ?ഇവിടെ നിന്നിട്ട് എന്ത് ചെയ്യാനാ?നമ്മുടെ കാര്യം മാത്രമാണെങ്കില്‍ കുഴപ്പമില്ലായിരുന്നു.എന്നെ മാത്രം ആശ്രയിച്ചു കഴിയുന്ന മറ്റു മൂന്നു പേര് കൂടിയില്ലേ?സുമിയുടെ കല്യാണം വരെയെന്കിലും എനിക്കവിടെ പിടിച്ചു നിന്നെ പറ്റൂ."
"എനിക്ക് ...എനിക്ക്... എനിക്കതൊക്കെ അറിയാം ചേട്ടാ,എന്നാലും സഹിക്കാന്‍ പറ്റണില്യ..അത് കൊണ്ടാ ഞാന്‍..പെട്ടെന്ന് എന്നെ തനിച്ചാക്കി..........."
"പോടീ പെണ്ണേ ...നിന്നെ തനിച്ചാക്കിയാണോ?എന്റെ മനസ്സ് നിന്റെ കയ്യില്‍ തന്നിട്ടല്ലേ ഞാന്‍ പോണേ?പിന്നെ അച്ഛനും അമ്മയും നിന്നെ സുമിയെപ്പോലെ തന്നെ നോക്കിക്കൊള്ളും.നിനക്കിവിടെ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല..."
" എന്നും വിളിക്കുമോ എന്നെ ?"
"നീയെന്താ കൊച്ചു കുട്ടികളെപ്പോലെ സംസാരിക്കുന്നത്?ചേട്ടന്റെ ബഡ്ജറ്റിനെ പറ്റി വല്ല വിചാരോമുണ്ടോ നിനക്ക്?" (തമാശ പോലെ പറഞ്ഞു)
അവള്‍ ഒന്നും മിണ്ടാതെ വിഷമത്തോടെ തല കുമ്പിട്ടു നിന്നതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
"ഏയ് ...വിഷമമായോ ? രണ്ടു ദിവസം കൂടുംപോളെന്കിലും വിളിക്കാന്‍ നോക്കാം.ആഴ്ച്ചയില്‍ ഒന്നെന്കിലും ഉറപ്പായും വിളിക്കും.എന്താ പോരെ?"

{അന്നങ്ങനെഅന്നങ്ങനെ പറഞ്ഞെന്കിലും കഴിഞ്ഞ ഒരു മാസമായിട്ട് അവളുടെ ശബ്ദം കേള്‍ക്കാതെ ഒരു ദിവസം പോലും ഉറങ്ങിയിട്ടില്ല.എന്നും വിചാരിക്കും നാളെ വിളിക്കെണ്ടാ എന്ന്.പക്ഷെ വിളിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല.അവളും എന്നും താന്‍ വിളിക്കുനതും നോക്കിയിരിക്കുമായിരുന്നു.പക്ഷെ കഴിഞ്ഞ രണ്ടു ദിവസമായി ഇങ്ങനെ പറഞ്ഞെന്കിലും കഴിഞ്ഞ ഒരു മാസമായിട്ട് അവളുടെ ശബ്ദം കേള്‍ക്കാതെ ഒരു ദിവസം പോലും ഉറങ്ങിയിട്ടില്ല.എന്നും വിചാരിക്കും നാളെ വിളിക്കെണ്ടാ എന്ന്.പക്ഷെ വിളിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല.അവളും എന്നും താന്‍ വിളിക്കുനതും നോക്കിയിരിക്കുമായിരുന്നു.പക്ഷെ കഴിഞ്ഞ രണ്ടു ദിവസമായി ഇങ്ങനെ..........}

തുടരും........

18 comments:

 1. തുടരനാണല്ലേ... ശരി, തുടരൂ...

  ReplyDelete
 2. enthupatti..? thudarunnathu kathirikkunnu

  ReplyDelete
 3. ആഴ്ച്ചയില്‍ ഒന്നെന്കിലും ഉറപ്പായും വിളിക്കും.എന്താ പോരെ ... Ippo vilikkarundo... Nannayirikkunnu. Ashamsakal...!!!

  ReplyDelete
 4. ബാക്കി വരട്ടെ.. :)

  ReplyDelete
 5. nanju thulli
  manoharam....
  manasil prenayan ullavarkke
  ingane athmarthathayode ezhuthan pattu....
  visit my blog if u dont mind
  thanks and regards
  saroopcalicut.blogspot.com

  ReplyDelete
 6. ഏയ്, മഞ്ഞുതുള്ളീ...!
  എനിക്കിഷ്ടമായി.

  ReplyDelete
 7. നോവുന്നു.... എവിടെയൊക്കെയോ ചെന്ന് കൊള്ളുന്നു... ഞാനും ഒരു പ്രവാസിയായതു കൊണ്ടാവാം....

  ReplyDelete
 8. കുറെ നാള്‍ ഞാനും പ്രവാസി ആയിരുന്നു.ആ വിഷമം എനിക്ക് നന്നായറിയാം
  വേഗം തുടരൂ

  ReplyDelete
 9. ബാക്കി വായിക്കാന്‍ ..കാത്തിരിക്കുന്നു... നന്നാവനുണ്ടുട്ടോ

  ReplyDelete
 10. ബാക്കി ഉടനുണ്ടാവും എന്ന് പ്രതീഷിക്കുന്നു..

  ReplyDelete
 11. തുടരട്ടെ....
  ബാക്കി വായിക്കാന്‍ കാത്തിരിക്കുന്നു...*

  ReplyDelete
 12. Vaayichathinum comment post cheithathinum ellavarkkum nanni...

  ReplyDelete
 13. ഇന്നാണ്‌ ഈ വഴി വരുന്നത്‌.
  കൊള്ളാം. ബാക്കി പറയാന്‍ വൈകേണ്ട.

  ReplyDelete
 14. eyy sheena ethuvazhipoyappol keriyathanuuu..
  it was very nice..

  ReplyDelete
 15. ഹായി... മഞ്ഞുതുള്ളി..
  ഞാന്‍ പെരു വിളിക്കുന്നില്ല...
  താനെന്തേ ഈ ബ്ലോഗിന്റെ കാര്യം എന്നോടു പറയാതിരുന്നെ?...
  അറിഞ്ഞതില്‍ സന്തൊഷം....
  ബ്ലൊഗൊക്കെ പതുക്കെ വായിക്കാം...
  പിന്നെ ഈ പൊസ്റ്റിനെക്കുറിച്ച്...
  ഇതിവിടെ നറ്റക്കില്ല... ഇതെന്താ ആഴ്ച്പ്പതിപ്പോ...
  തുടരും എന്നു പറഞ്ഞു നിര്‍ത്താന്‍..
  എഴുതിയത്രയും നന്നായീ...
  പിന്നെ എന്റെ മെയില്‍ id അറിയാമല്ലോ അല്ലെ?....
  g talk add ചെയ്യണെ...
  സ്നേഹപൂര്‍വ്വം..
  ദീപ്....

  ReplyDelete
 16. അല്ല മഞ്ഞെ ഇയാൾ പ്രവാസിയാണൊ?ഒരു പ്രവാസിയുടെ മനോ വ്യാപാരങ്ങൾ അങ്ങിനെ തന്നെ പകർത്തിയിരിക്കുന്നു...നന്നാവുന്നുണ്ട്‌...

  ReplyDelete