Wednesday, April 1, 2009

എന്റെ യാത്ര

യാത്രയിലാണു ഞാന്‍...

ആരും തുണയില്ലാത്ത എന്റെ കന്നിയാത്ര..

കൂടെക്കരുതണമെന്നു കരുതിയ പലതും,

എന്നും കൂടെയുണ്‍ടാവണ‍മെന്നു ആശിച്ച പലരെയും...

പിരിഞ്ഞുള്ള യാത്ര...

ഈ വിരസതയില്‍ ഞാനിതാവീണ്‍ടുമെന്നോര്‍മ്മതന്‍

കണക്കു പുസ്തകം തുറക്കുന്നു....

ആദ്യതാളില്‍ കാണാം നമുക്കതിന്‍-

ഉള്ളടക്കമന്വര്‍ത്ഥമാക്കുമീവരികള്‍:-

" അന്യര്‍ക്കു പ്രവേശനമില്ല"...

അന്യനല്ലാത്തൊരാളിന്റെ പേരിതിലെന്തെ ഞാന്‍ കുറിക്കാതെപോയി?

ഒരിക്കലീ പുസ്തകതാളുകള്‍ ചികഞ്ഞെന്റെ-

പേരിതിലില്ലെന്നു പറഞ്ഞെന്നോടു പിണങ്ങി

പ്പിരിഞ്ഞതു നീയായിരുന്നല്ലൊ?

അന്നതിനുത്തരം നിനക്കെന്നപോലെനിക്കും അറിയില്ലായിരുന്നു...

ഇന്നിതാ ഈ വഴിമധ്യെയെനിക്കതിനുത്തരം കിട്ടിയിരിക്കുന്നു‍,,

"നിന്നെ മറക്കില്ലെന്നുറപ്പുണ്‍ടായിരുന്നെനിക്കെന്നും"

അല്ലെങ്കിലിന്നു ഞാനീ യാത്രയിലൊരിക്കലും നിന്നെക്കുറിച്ചോര്‍ക്കില്ലായിരുന്നല്ലൊ?

3 comments:

  1. എഴുത്ത് നന്നായിട്ടുണ്ട്. കൂടുതലെഴുതുക...

    ReplyDelete
  2. കൂടെക്കരുതണമെന്നു കരുതിയ പലതും,
    എന്നും കൂടെയുണ്‍ടാവണ‍മെന്നു ആശിച്ച പലരെയും...
    പിരിഞ്ഞുള്ള യാത്ര...

    നീളുന്ന ജീവിത യാത്രയില്‍
    തന്‍ നിഴല്‍ മാത്രം കൂട്ടായി .
    ഭയപെടാതെ മുന്നോട്ടു
    ആശംസകള്‍

    ReplyDelete
  3. simple n touching lines......................
    nannaayirikkunnu................
    congraats!!!!!!!!!!

    ReplyDelete