യാത്രയിലാണു ഞാന്‍...
ആരും തുണയില്ലാത്ത എന്റെ കന്നിയാത്ര..
കൂടെക്കരുതണമെന്നു കരുതിയ പലതും,
എന്നും കൂടെയുണ്ടാവണമെന്നു ആശിച്ച പലരെയും...
പിരിഞ്ഞുള്ള യാത്ര...
ഈ വിരസതയില്‍ ഞാനിതാവീണ്ടുമെന്നോര്മ്മതന്
കണക്കു പുസ്തകം തുറക്കുന്നു....
ആദ്യതാളില്‍ കാണാം നമുക്കതിന്-
ഉള്ളടക്കമന്വര്ത്ഥമാക്കുമീവരികള്:-
" അന്യര്‍ക്കു പ്രവേശനമില്ല"...
അന്യനല്ലാത്തൊരാളിന്റെ പേരിതിലെന്തെ ഞാന്‍ കുറിക്കാതെപോയി?
ഒരിക്കലീ പുസ്തകതാളുകള്‍ ചികഞ്ഞെന്റെ-
പേരിതിലില്ലെന്നു പറഞ്ഞെന്നോടു പിണങ്ങി
പ്പിരിഞ്ഞതു നീയായിരുന്നല്ലൊ?
അന്നതിനുത്തരം നിനക്കെന്നപോലെനിക്കും അറിയില്ലായിരുന്നു...
ഇന്നിതാ ഈ വഴിമധ്യെയെനിക്കതിനുത്തരം കിട്ടിയിരിക്കുന്നു,,
"നിന്നെ മറക്കില്ലെന്നുറപ്പുണ്ടായിരുന്നെനിക്കെന്നും"
അല്ലെങ്കിലിന്നു ഞാനീ യാത്രയിലൊരിക്കലും നിന്നെക്കുറിച്ചോര്‍ക്കില്ലായിരുന്നല്ലൊ?
Wednesday, April 1, 2009
Subscribe to:
Post Comments (Atom)
എഴുത്ത് നന്നായിട്ടുണ്ട്. കൂടുതലെഴുതുക...
ReplyDeleteകൂടെക്കരുതണമെന്നു കരുതിയ പലതും,
ReplyDeleteഎന്നും കൂടെയുണ്ടാവണമെന്നു ആശിച്ച പലരെയും...
പിരിഞ്ഞുള്ള യാത്ര...
നീളുന്ന ജീവിത യാത്രയില്‍
തന് നിഴല്‍ മാത്രം കൂട്ടായി .
ഭയപെടാതെ മുന്നോട്ടു
ആശംസകള്‍
simple n touching lines......................
ReplyDeletenannaayirikkunnu................
congraats!!!!!!!!!!