Saturday, April 18, 2009

""""""""""എനിക്കെന്റെ ബാല്യം തിരിച്ചുവേണം""""""""""""""""

തിരിയേ നടക്കാന്‍ മോഹമാ വഴിയേ
എന്റെ കൊലുസ്സിന്റെ കൊഞ്ചല്‍ പതിഞ്ഞൊരാ വഴിയേ
ഇന്നും കേള്‍്ക്കാമവിടെയെനിക്കെന്റെ പൊട്ടിച്ചിരികളും
കുഞ്ഞു പരിഭവങ്ങളും.
കണ്ണുനീര്ക്കൊണ്ടു കളിപ്പാട്ടത്തിനു വിലപറഞ്ഞവള്‍്
ഇന്നു കണ്ണീരാല്‍ കഴുകിയുണക്കുന്നാ ഓര്‍മ്മകളെ.
മയിലാന്ജിച്ചാറില്‍് മുക്കിയ കയ്യാല്‍
മുദ്ര കാട്ടിയ ദിനങ്ങളില്‍
ചവിട്ടി നോവിച്ച വേദികളുണ്ടവിടെ,
ഒരു നൂറു പരിഭവം പറഞ്ഞെന്നെ വരവേല്‍ക്കാന്‍.
ഇന്നെനിക്കായ്‌ പൂക്കുന്ന മുല്ലകളില്ലാ തൊടിയില്‍,
ഞാന്‍ പെറുക്കാന്‍ ചെല്ലാഞ്ഞു പരിഭവിച്ചാവാം.
ഇന്നീ കനവിന്റെ പായില്‍ കിടന്നുറങ്ങുംമ്പോഴെന്തിനോ
തിരികേ നടക്കാന്‍ മോഹമെനിക്കാ വഴിയേ.
നഖത്താല്‍ മേക്കാത് കുത്ത്തുന്നോരേട്ടനെ കൊഞ്ഞനംകാട്ടിയോടിയ
വഴിയേ തിരിച്ചുപോകണമിന്നെനിക്കതിനായ്-
എനിക്കെന്റെ ബാല്യം തിരിച്ചുവേണം

16 comments:

  1. നഖത്താല്‍ മേക്കാത് കുത്ത്തുന്നോരേട്ടനെ കൊഞ്ഞനംകാട്ടിയോടിയ
    വഴിയേ തിരിച്ചുപോകണമിന്നെനിക്കതിനായ്-
    എനിക്കെന്റെ ബാല്യം തിരിച്ചുവേണം


    thirichu kittillennurappundaayittum veruthe mohikkunnu....enikkente baalyam thirichu venam...........

    nice................

    ReplyDelete
  2. എനിക്കെന്‍റെ ബാല്യം തിരിച്ച് വേണം
    അതിലൊരു ജന്മവും എനിക്ക് വേണം
    മറക്കാതിരിക്കുന്ന മനസ്സ് വേണം
    ഇതുപോലെ പോസ്റ്റുകള്‍ വീണ്ടും വേണം

    നന്നായിരിക്കുന്നു

    ReplyDelete
  3. എനിക്കെന്‍റെ ബാല്യം തിരിച്ച് വേണം
    അതിലൊരു ജന്മവും എനിക്ക് വേണം
    മറക്കാതിരിക്കുന്ന മനസ്സ് വേണം
    ഇതുപോലെ പോസ്റ്റുകള്‍ വീണ്ടും വേണം

    നന്നായിരിക്കുന്നു

    ReplyDelete
  4. Replies
    1. yes..orikkalum thirichukittillennarinjittum swapnam kanunna balyam,achante ammayudeyum snehan,sahodarangalumayulla kochu kalaham etc..mathuramulla ormakal..

      Delete
    2. jeevitham 1u rewind cheyyan kazhinjirunnenkil...lokathil namme manasilakkan achanum ammakumallathe vere arkum kazhiyilla..daivathinu polum..

      Delete
  5. എല്ലാം മോഹമാനെന്നു അറിഞ്ഞിട്ടും നാം മോഹിക്കുന്നു. അത്തരം ഒരു മോഹമല്ലേ മഴത്തുള്ളീ ഇതും!
    ഒരു വട്ടം കൂടിയാ തിരുമുറ്റത്തെത്തുവാനുള്ള അടങ്ങാത്ത ആ മോഹത്തിന് തിരി തെളിച്ച കൂട്ടുകാരീ നന്ദി.

    ReplyDelete
  6. ഇന്നു കണ്ണീരാല്‍ കഴുകിയുണക്കുന്നാ ഓര്‍മ്മകളെ.
    മയിലാന്ജിച്ചാറില്‍് മുക്കിയ കയ്യാല്‍
    മുദ്ര കാട്ടിയ ദിനങ്ങളില്‍
    ചവിട്ടി നോവിച്ച വേദികളുണ്ടവിടെ,

    നല്ല ആശയം പുതിയ ചിന്തകള്‍ മനോഹരമായ എഴുത്ത്
    അഭിനന്ദനങ്ങള്‍

    ReplyDelete
  7. ബാല്യം സ്വപ്‌നം കാണുവാനെങ്കിലും
    ആകുന്നല്ലോ എന്ന് ആശ്വസിക്കുക.......

    ReplyDelete
  8. ഒരു നൂറു പരിഭവം പറഞ്ഞെന്നെ വരവേല്‍ക്കാന്‍.
    ഇന്നെനിക്കായ്‌ പൂക്കുന്ന മുല്ലകളില്ലാ തൊടിയില്‍

    മുല്ലവള്ളികള്‍ പടര്‍ന്നും, പുഷ്പ്പിച്ചും ,സൌരഭ്യം പരത്തിയും മുറ്റമാകെ ആടിയുല്ലസ്സിച്ചിരുന്ന കാലം മറഞ്ഞതിന്‍ പിന്നെ കാറ്റുപോലും ഇതുവഴി വരാതായി .

    ReplyDelete
  9. enikkum venam ente balyam.
    Congrats.

    ReplyDelete
  10. വിടവാങ്ങുകയാണോയെന്‍ ബാല്യകാലമേ
    വിരിയാരായയെന്‍ കൌമാരത്തിലേക്ക് .
    വിടവാങ്ങുകയാണ് ഞാനെന്‍ കളിന്വത്തോട്
    വിടവാങ്ങുകയാണ് ഞാന്‍ കളിത്തോഴരോട്.

    ReplyDelete
  11. വിടവാങ്ങുകയാണ് ഞാനെന്‍ കളിന്വത്തോട്
    വിടവാങ്ങുകയാണ് ഞാന്‍ കളിത്തോഴരോട്.

    എന്നോടൊപ്പം വായിക്കൂ...എന്‍റെ കവിതകള്‍

    ReplyDelete
  12. Njanum aagrahikkunnathanathu.... nannayirikkunnu... ashamsakal....!!!

    ReplyDelete
  13. Atleast balyathe thirinju nokunna thalamura undallo ennu namukku ashwasikkaam.

    ReplyDelete
  14. നന്നായിരിക്കുന്നു

    ReplyDelete