Tuesday, July 7, 2009

...തെളിനിലാവ്...3

"ഹലോ " കടലുക‍ള്‍കടന്നു അമ്മയുടെ ശബ്ദം കാതിലേക്കൊഴുകിയെത്തി.
"അമ്മെ ഞാനാ"
"നീയെത്ര ദിവസമായി ഒന്ന് വിളിച്ചിട്ട്" അമ്മയുടെ ശബ്ദം ഇടറുന്നതുപോലെ
"ഓരോ തിരക്കുകളായിരുന്നമ്മേ, വിളിക്കാന്‍ പറ്റിയില്ല (അങ്ങനെ പറയാനെ തോന്നിയുള്ളൂ.)
"എന്തുണ്ടമ്മേ അവിടെ വിശേഷം?"
"ഇവിടെ എന്ത് വിശേഷമാടാ?എല്ലാം നശിച്ചില്ലേ? എന്റെ കൃഷ്ണാ എന്റെ കുഞ്ഞിനു നീയിതു വച്ചല്ലോ?"
"എന്താമ്മേ,എന്ത് പറ്റി? എന്താ അമ്മ ഇങ്ങനൊക്കെ പറയുന്നത്?"
"എന്റെ മോനെ നിന്നോടെങ്ങനാ ഞാനത് പറയുന്നേ ?"
"അമ്മ കാര്യം പറയ്‌ ...വെറുതെ മനുഷ്യനെ വട്ടു പിടിപ്പിക്കാതെ"
"മായ , മായ ..അവളുടെ വീട്ടിലേക്കു പോയെടാ മോനെ"
"വീട്ടിലേക്കോ ?എന്തിനു?പോണെന്ന് എന്നോട് പറഞ്ഞില്ലല്ലോ?"
"അച്ഛനും ചെറിയച്ഛനും അമ്മാവനും കൂടെയാ കൊണ്ട് ചെന്നാക്കിയത്"
"അമ്മ എന്തൊക്കെയാ ഈ പറയുന്നത്?എനിക്കൊന്നും മനസ്സിലാവുന്നില്ല ..ഒന്ന് തെളിച്ചു പറ"
"ഡാ ..അവളുടെ കാലിനു വയ്യാത്തത് കുളിമുറിയില്‍ വീണത്‌ കൊണ്ടാണെന്ന് അവര് നുണ പറഞ്ഞതാ.അവള്‍ക്കു നേരത്തെ മുതല്‍ മുടന്തുള്ളതാ.അവര് നമ്മളെ പറ്റിക്കുകയായിരുന്നു"പിന്നീട് അമ്മ പറഞ്ഞതൊന്നും ഹരി കേട്ടതേയില്ല....ഫോണ്‍ വച്ചിട്ട് അടുത്തുകിടന്ന സെറ്റിയിലേക്ക് ചാഞ്ഞു കണ്ണുകളിറുക്കിയടച്ചു. എല്ലാമൊരു സ്വപ്നമായിരുന്നെന്കിലെന്നു വെറുതെ ആശിച്ചുപോയി.അവള്‍ക്കു തന്നെ ഇങ്ങനെ പറ്റിക്കാന്‍ എങ്ങനെ കഴിഞ്ഞു?കണക്കില്ലാതെ സ്നേഹിച്ചു പോയി ,തിരിച്ചും അത് പോലെ കിട്ടിയെന്നു ഇപ്പോഴും വിശ്വസിക്കുന്നു..എന്നിട്ടും മനസ്സിലാക്കാന്‍ കഴിയാതെ പോയി..അതോ അവള് തന്നോടു കാണിച്ച സ്നേഹം ഒരു മണ്ടനോട് കാണിച്ച സഹതാപമാണോ ?അറിയില്ല ..ഒന്നും അറിയില്ല..എത്ര വായിച്ചാലും അറിയാനും മനസ്സിലാക്കാനും കഴിയാത്ത ഒരു വലിയ പുസ്തകമാണ് പെണ്ണിന്റെ മനസ്സ് എന്നാരോ പറഞ്ഞു കേട്ടപ്പോള്‍ അവരെ പുച്ഛത്തോടെ നോക്കി ചിരിച്ചപ്പോള്‍ ,അറിഞ്ഞിരുന്നില്ല താനും അങ്ങനെയൊരു പുസ്തകമാണ് വായിക്കുന്നതെന്ന്.നിഗൂഡതകളെ കപട സ്നേഹത്തിന്റെയും പുന്ചിരിയുടെയും ഇടയില്‍ ഒളിപ്പിക്കാന്‍ അറിയാവുന്നവര്‍ അവരെപ്പോലെ ആരുമില്ലെന്ന സത്യം ഇപ്പോള്‍ താനും തിരിച്ചറിയുകയാണ്.എന്തായാലും അവളെ ഒന്നുകൂടി വിളിക്കണം.കുറച്ചു സംസാരിക്കണം.ഞാന്‍ ഒരു മണ്ടനാനെന്ന തിരിച്ചറിവ് എനിക്കുണ്ടാക്കിതന്നതിനു നന്ദി പറയണം.ഒരിക്കലും മറക്കില്ലെന്ന് പറയണം.എത്ര ദേവത ചമഞ്ഞാലും ഇനി ഒരുത്തിയും എന്റെ ജീവിതത്തില്‍ ഉണ്ടാവില്ലെന്നും, അത് നിന്നോടുള്ള സ്നേഹം കൊണ്ടല്ല,മറിച്ച്‌ നിന്നാല്‍ ഞാന്‍ സ്ത്രീ വര്‍ഗത്തെ തന്നെ വേറുത്തുപോയതുകൊണ്ടാണെന്നും പറയണം.ഒരു തവണ സത്യം തുറന്നു പറഞ്ഞിരുന്നെങ്കില്‍ ഈ മണ്ടന്‍ നിന്നോട് ക്ഷമിക്കില്ലായിരുന്നോ എന്ന് ചോദിക്കണം..വീണ്ടും സെല്‍ ഫോണ്‍ കയ്യിലെടുത്തു ,അവളുടെ നമ്പര്‍ ഡയല്‍ ചെയ്തു ...ബെല്ലടിക്കുന്നതല്ലാതെ പ്രതികരണമൊന്നുമില്ല. ഇല്ല അവളെടുക്കില്ല.മെസ്സേജ് ബോക്സെടുത്ത് ഒരു മെസ്സേജ് ടൈപ്പ്‌ ചെയ്തു
"നീയെന്നോട്‌ കാണിച്ച സ്നേഹത്തില്‍ അത്മാര്‍ത്ഥ്തയുടെ ഒരു കണികയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഫോണ്‍ എടുക്കുക ."

8 comments:

 1. നീയെന്നോട്‌ കാണിച്ച സ്നേഹത്തില്‍ അത്മാര്‍ത്ഥ്തയുടെ ഒരു കണികയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഫോണ്‍ എടുക്കുക ."

  അവൾ ഫോൺ എടുക്കാതിരിക്കില്ല... ഒരുപക്ഷെ തിരിച്ചു വിളിക്കുകയും ചെയ്യുന്നുണ്ടാവും...

  കാര്യം നിസ്സാരം

  ReplyDelete
 2. നമുക്കു പ്രതീക്ഷ കൈവിടാതിരിയ്ക്കാം...

  ReplyDelete
 3. തെളിനിലാവ് മനോഹരം !!!

  ReplyDelete
 4. എടുക്കും.. എടുക്കാതെ ഇരിക്കില്ല

  ReplyDelete
 5. വായനക്കാരുടെ അഭിപ്രായങ്ങളില്‍ വീഴാതിരിക്കുക. കഥയില്‍ ട്വിസ്റ്റ് വരുമോ എന്ന് ഒരു സംശയം ഉണ്ട്.

  ReplyDelete
 6. കുടുതല്‍ നാന്നാവുന്നുണ്ട് മനോഹരം .
  ആശംസകള്‍

  ReplyDelete
 7. Ennittu....!! Kathirikkunnu...!

  Ashamsakal...!!!

  ReplyDelete
 8. keep kiss attitude (Keep It Short and Simple) in your postings. That will create more readers also.
  best wishes..

  ReplyDelete