Friday, September 11, 2009

കഥകള്‍ക്കിടയിലെ കഥയില്ലായ്മ...

തിരശ്ശീലവീണു
അരങ്ങൊഴിഞ്ഞു.
ഒരു നിഴല്‍ നാടകത്തിന്‍റെ അന്ത്യം.
കഥയറിയാക്കാണികള്‍ കൈകൊട്ടിയാര്‍ത്തു.
എനിക്കൊന്നും മനസ്സിലായില്ല.
കഥയെന്തായിരുന്നു?
കാണികളിലൊരുവന്‍ "സിമ്പോളിക്കായിരുന്നു കഥ"
അത്യാധുനികം അങ്ങനെയത്രെ!!!
എന്റെ യാത്ര അണിയറയിലേക്ക്,
ചായങ്ങളഴിക്കവേ നായകന്‍ പറഞ്ഞു.
"അവനും കഥയറിയില്ലത്രേ.."എന്റേത് പൊട്ടന്റെ ആട്ടം കാണല്‍..
അവന്റെത്‌ പൊട്ടന്റെ ആട്ടം കളി.
.ഹ ..ഹഹ..ഹാ..എനിക്കവനോട് വെറും സഹതാപം.
സൂത്രധാരനറിയാം കഥ.
പക്ഷെ, അവനെന്നും ഊമയുടെ പ്രതീകം..
ഒരു സിമ്പോളിക്കൂമ..!!!
കേള്‍വിയും കാഴ്ച്ചയുമുണ്ടെന്നു ചിലരുടെ മതം.
ഞാനുമവരിലൊരുവള്‍.
കാരണം..
ഞാനുമൊരു സിമ്പോളിക്ക് വിഢ്ഡി.****

19 comments:

  1. സിമ്പോളിക് വിഡ്ഢി! കൊള്ളാം

    ReplyDelete
  2. ഹ..ഹ..ഹ
    നന്നായിരിക്കുന്നു
    :)

    ReplyDelete
  3. ഉറപ്പിക്കാൻ വരട്ടെ.
    ഒന്നും ഒന്നും ഇമ്മിണി വല്യ ഒന്നാണെന്നു നമ്മൾ വിശ്വസ്സിച്ചില്ലേ.
    :)

    ReplyDelete
  4. കഥയില്ലായ്മയിലെ സിമ്പോളിക്ക് നന്നായി!

    ReplyDelete
  5. സത്യത്തില്‍ നമ്മുടെ ജീവിതം തന്നെ ഒരു കഥയില്ലാത്ത നാടകം അല്ലെ? കഥ ഉണ്ടെങ്കില്‍ തന്നെ അത് അറിയാതെ കയ്യടിക്കുകയല്ലേ എല്ലാവരും. ഞാനും.

    ReplyDelete
  6. സിമ്പോളിക് വിഡ്ഢി..
    അതൊരു പുതിയ പ്രയോഗമാണല്ലോ.

    ReplyDelete
  7. Dear blogger,

    We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

    you could find our site here: http://enchantingkerala.org

    the site is currently being constructed and will be finished by 1st of Oct 2009.

    we wish to include your blog located here

    http://sheenajaanu.blogspot.com/

    we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

    If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

    pls use the following format to link to us

    KeralaTravel

    Write Back To me Over here bijoy20313@gmail.com

    hoping to hear from you soon.

    warm regards

    Biby Cletus

    ReplyDelete
  8. കൂട്ടുകാരി,

    ഒരു സിംബോളിക്‌ ഊമ എന്ന പ്രയോഗം ഇഷ്ടപ്പെട്ടു... അതിനപ്പുറം ഒന്നും തോന്നിയില്ല... ഇനിയും എഴുതുക... എന്നെയും കണ്ടു അഭിപ്രായം അറിയിക്കുക....

    ReplyDelete
  9. മനോഹരമായ ഹിമ കണംപോലത്തെ കവിത

    ReplyDelete
  10. ശെരിയാണ്..
    ജീവിതത്തിലും ഇത് പോലെ കഥയറിയാതെ ആടുകയല്ലേ നമ്മള്‍...
    എനിക്ക് തോന്നിയിട്ടുണ്ട് പലപ്പോഴും..
    ജീവിതത്തിനു നാം അര്‍ഥം കണ്ടെത്താന്‍ ശ്രമിക്കുകയാണ്..
    നമ്മുടെ ചിന്തകളെ, മോഹങ്ങളെ തൃപ്തി പെടുത്താനുള്ള കട്ടിക്കൂട്ടലുകലാണ്
    നാം ഈ ചെയ്യുന്നതൊക്കെയും..

    ReplyDelete
  11. പ്രതീകങ്ങളുടെ കൂടിച്ചേരലില്‍ നിന്നാണ് ലോകത്ത് അടയാളങ്ങളുണ്ടാവുന്നത് അതിനായുള്ള കാത്തിരിപ്പിലാണ് ലോകത്തെ എല്ലാ കവികളും

    ReplyDelete
  12. കഥയറിയാതെ ആടുന്നവരാണല്ലോ നമ്മളെല്ലാവരും,
    ഒടുവില്‍ വേഷം അഴിച്ചു വെയ്കുമ്പോള്‍
    ഒരു നടന്‍ എന്ന തിരിച്ചറിവ് പോലും ഉണ്ടാവില്ല

    വളരെ നന്നായിരിക്കുന്നു....

    ReplyDelete
  13. ആശംസകള്‍... ...... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... അയാളും ഞാനും തമ്മില്‍ ...... വായിക്കണേ.....

    ReplyDelete