തിരശ്ശീലവീണു
അരങ്ങൊഴിഞ്ഞു.
ഒരു നിഴല്‍ നാടകത്തിന്‍റെ അന്ത്യം.
കഥയറിയാക്കാണികള്‍ കൈകൊട്ടിയാര്‍ത്തു.
എനിക്കൊന്നും മനസ്സിലായില്ല.
കഥയെന്തായിരുന്നു?
കാണികളിലൊരുവന്‍ "സിമ്പോളിക്കായിരുന്നു കഥ"
അത്യാധുനികം അങ്ങനെയത്രെ!!!
എന്റെ യാത്ര അണിയറയിലേക്ക്,
ചായങ്ങളഴിക്കവേ നായകന്‍ പറഞ്ഞു.
"അവനും കഥയറിയില്ലത്രേ.."എന്റേത് പൊട്ടന്റെ ആട്ടം കാണല്‍..
അവന്റെത് പൊട്ടന്റെ ആട്ടം കളി.
.ഹ ..ഹഹ..ഹാ..എനിക്കവനോട് വെറും സഹതാപം.
സൂത്രധാരനറിയാം കഥ.
പക്ഷെ, അവനെന്നും ഊമയുടെ പ്രതീകം..
ഒരു സിമ്പോളിക്കൂമ..!!!
കേള്‍വിയും കാഴ്ച്ചയുമുണ്ടെന്നു ചിലരുടെ മതം.
ഞാനുമവരിലൊരുവള്‍.
കാരണം..
ഞാനുമൊരു സിമ്പോളിക്ക് വിഢ്ഡി.****
Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts
Friday, September 11, 2009
Thursday, July 16, 2009
സര്‍വ്വംസഹയാമീ സീത

വില്ലെടുത്താലാര്ക്കുമിവള്‍
സ്വന്തമെന്നജനകാജ്ഞയെ സ്വയംവരമെന്നെന്തിനു വിളിച്ചു?
വാമഭാഗ ധര്‍മ്മം പാലിപ്പാന്‍
നിന്നൊപ്പം മുള്ളുചവിട്ടിയാ
കാനനപ്പാതകളൊക്കെ താണ്ടിയോള്‍
ശപിച്ചില്ല നിന്നെയാ
അഗ്നിപരീക്ഷയും പ്രഹസനമായപ്പോഴും
രാജവീഥി തിരികെത്താണ്ടുമ്പോല്
കിട്ടിയേറ്റം മഹത്തരമായ
എന്നുദരത്തില് നിന്നൂര്‍ജമെനിക്കുതന്ന
മാതാവെന്ന സ്ഥാനവും
ഒടുവില്‍...
രാജ്യത്തിനായവരെയും ത്യജിച്ചെ-
ന്നമ്മയില്‍ ഞാനലിയുംപോഴും
കല്‍പ്പിച്ചുതന്ന സ്ഥാനങ്ങളൊക്കെ
നശ്വരമായത് കാല്‍പ്പനികതയുടെ
അനിവാര്യതെയെന്നോര്‍ത്ത്
മൌനമണിയുന്നു,സര്‍വ്വം സഹയാമീ
ധരണീ പുത്രിയിവള്‍ സീത
Subscribe to:
Comments (Atom)
Falling hearts Here