Showing posts with label my life. Show all posts
Showing posts with label my life. Show all posts

Thursday, February 26, 2009

അറിയാതെ പോയത്

പറയുവാനേറെയുണ്ടെങ്കിലും പിരിയുവാന്‍ സമയമായി,
ഇനിയില്ല നമുക്കൊരു നിമിഷവും സ്വന്തമായി
പറയാതെ പോകുവാന്‍ വയ്യെനിക്കെന്നാല്‍-
പറയുവാനുമാവില്ല കൂട്ടുകാരാ
പറയാത്തതൊക്കെയൊരു മയില്‍പ്പീലിപൊലെയെന്‍-
മനസ്സാം പുസ്തകത്താളില്‍ മയങ്ങുന്നു.
നീയൊരിക്കലും വരക്കാത്ത ചിത്രങളില്‍-
ഞാന്‍ കാണുവാന്‍ കൊതിച്ചനിറങ്ങളുണ്ടെന്ന്
അറിയാതെ പോയി നീ, പറയുവാന്‍ ഞാനും മറന്നു
ഒരുമിച്ചു നടന്നൊരാ നിമിഷങ്ങളിലെന്നോ
അറിയാതെ നിന്നെ ഞാന്‍ സ്നേഹിച്ചുപോയി.
കാലം നിറം ചേര്‍ത്തൊരീ ഓര്‍മ്മകളെല്ലാം
മയങുമെന്‍ മനസ്സാചിപ്പിയിലെന്നും
കാലം കൊരുകുന്ന മറവികള്‍ക്കുള്ളില്‍ഒരുപാടോര്‍മ്മകള്‍ അലിഞ്ഞു തീരും
അതിലൊരു പഴങ്കഥയായ് ഞാനുമെന് ഓര്‍മ്മകളും
ഒരിക്കലെന്നോര്‍മ്മയില്‍ നിന്‍ മിഴിനീരു വീണീ അക്ഷരമുത്തുകള്‍ മായാന്‍ തുടങ്ങുമ്പോള്
‍അന്നു നീ കുറിക്കണമൊരു സാക്ഷ്യപത്രമെന്‍-സ്നേഹവും ഞാനും സത്യമായിരുനെന്ന്....