Thursday, July 16, 2009

സര്‍വ്വംസഹയാമീ സീത




വില്ലെടുത്താലാര്ക്കുമിവള്‍

സ്വന്തമെന്നജനകാജ്ഞയെ സ്വയംവരമെന്നെന്തിനു വിളിച്ചു?

വാമഭാഗ ധര്‍മ്മം പാലിപ്പാന്‍

നിന്നൊപ്പം മുള്ളുചവിട്ടിയാ

കാനനപ്പാതകളൊക്കെ താണ്ടിയോള്‍

ശപിച്ചില്ല നിന്നെയാ

അഗ്നിപരീക്ഷയും പ്രഹസനമായപ്പോഴും

രാജവീഥി തിരികെത്താണ്ടുമ്പോല്

കിട്ടിയേറ്റം മഹത്തരമായ

എന്നുദരത്തില് നിന്നൂര്‍ജമെനിക്കുതന്ന

മാതാവെന്ന സ്ഥാനവും


ഒടുവില്‍...

രാജ്യത്തിനായവരെയും ത്യജിച്ചെ-

ന്നമ്മയില്‍ ഞാനലിയുംപോഴും

കല്‍പ്പിച്ചുതന്ന സ്ഥാനങ്ങളൊക്കെ

നശ്വരമായത് കാല്‍പ്പനികതയുടെ

അനിവാര്യതെയെന്നോര്‍ത്ത്‌

മൌനമണിയുന്നു,സര്‍വ്വം സഹയാമീ

ധരണീ പുത്രിയിവള്‍ സീത


12 comments:

  1. നന്ദി..
    ഈ കര്‍ക്കിടക വേളയില്‍..
    ഈ വരികള്‍ക്ക്

    ReplyDelete
  2. കര്‍ക്കിടകം ഒന്നിന് പറ്റിയ പോസ്റ്റ്.

    ReplyDelete
  3. രാമായണ മാസം...രാമ രാമ പാഹിമാ

    ReplyDelete
  4. നന്നായിട്ടുണ്ട് ....നേരത്തെ വായിച്ചതും

    ReplyDelete
  5. സര്‍വ്വം സഹയാമീ
    ധരണീ പുത്രിയിവള്‍ സീത -
    അതെ.

    ReplyDelete
  6. കൊള്ളാം നന്നായിരിക്കുന്നു സീതാമാഹാത്മ്യം

    ReplyDelete
  7. സീതയെ മനോഹരിയാക്കിയിരിക്കുന്നു...അഭിനന്ദനങ്ങൾ

    ReplyDelete
  8. സര്‍വ്വം സഹയാമീ...!

    Manoharam, Ashamsakal...!!!

    ReplyDelete
  9. ELLAKKOLLAVUM KARUTUUM KARKKIDAKATHILENGILUM RAMAYANAM MUZHUVANYI VAYIKKANAMENNU.
    EE KOLLAM THUDNAGI,PAKSHE MUTHASSI MARICHATHINAL MUZHUVANAKKIYILLA. PAKSHE ITHU VAYICHAPPOL AA SANKATAM THEERNU... SEETHA MANJUTHULLI THANNE....

    ReplyDelete